കോട്ടയം:മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇടുക്കി മണിയാര്‍കുടി കുന്നത്ത് വീട്ടിൽ അഖിൽ ബിനുവിനെയാണ് (21) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ദിവസം അയർക്കുന്നം ജങ്‌ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന നെല്ലമ്പുഴ ഫിനാൻസ് എന്ന സ്ഥാപനത്തിൽ വന്ന് സ്വർണം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.5 ഗ്രാം മുക്കുപണ്ടം പണയം വച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
മുക്കുപണ്ടം പണയം വച്ച് പണം തട്ടി: പ്രതി അറസ്റ്റിൽ - മുക്കുപണ്ടം പണയം വച്ച് പണം തട്ടി
സ്വര്‍ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് 80,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്‌റ്റിലായത്.
മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: പ്രതി അറസ്റ്റിൽ
കടയുടമ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലാക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തികിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ഇടുക്കിയിൽ നിന്നും പിടികൂടുകയായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. മധു, എസ്.ഐ തോമസ് ജോർജ്, എ.എസ്.ഐ ആന്‍റണി, സി.പി.ഒ മാരായ ജയകൃഷ്‌ണൻ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.