തിരുവനന്തപുരം:കോവളം ആഴാകുളത്ത് യുവാവിനെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു. മീൻവിൽപ്പനക്കാരനായ രാജേഷിനാണ് വെട്ടേറ്റത്. വീട്ടിൽ കിടന്നുറങ്ങിയ രാജേഷിനെ ഇയാളുടെ ബന്ധുവായ പൊറോഡ് സ്വദേശി അനിയാണ് വെട്ടിയത്.
കോവളം ആഴാകുളത്ത് യുവാവിനെ ബന്ധു വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു - relative attacked youngman
മീൻവിൽപ്പന നടത്തുന്ന രാജേഷ് വീട്ടിൽ കിടക്കുമ്പോൾ ബന്ധുവായ പൊറോഡ് സ്വദേശി അനി എന്നയാൾ തലയിൽ വെട്ടുകയായിരുന്നു. തലയിൽ ആഴത്തിൽ വെട്ടേറ്റ രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവളം ആഴാകുളത്ത് വീട്ടിൽ കിടക്കുകയായിരുന്ന യുവാവിനെ ബന്ധു തലയിൽ വെട്ടി പരിക്കേൽപ്പിച്ചു
തലയിൽ നെടുകെ ആഴത്തിൽ വെട്ടേറ്റതിനെ തുടർന്ന് രാജേഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും വിവരമറിഞ്ഞെത്തിയ കോവളം പൊലീസ് കേസ് എടുക്കുമെന്ന് അറിയിച്ചു. ഇതിന് മുൻപ് അനിയുടെ സഹോദരനും രാജേഷിനെ ആക്രമിച്ചിട്ടുണ്ട്.
Also read: ദമ്പതികള്‍ തമ്മില്‍ വെട്ടി പരിക്കേല്‍പിച്ചു, തടയാനെത്തിയ ആളെയും ആക്രമിച്ചു
TAGGED:
യുവാവിന് വെട്ടേറ്റു