കോഴിക്കോട്:വാഴക്കാട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ ഇളം പിലാറ്റാഷേരി സാബിറ ( 27) ആണ് മരിച്ചത്. കൊലപാതകമെന്ന് പൊലീസ് നിഗമനം. കുട്ടികളുടെ മുൻപിൽ വെച്ച് കഴുത്തുഞെരിച്ചുകൊന്ന ശേഷം ഭർത്താവ് ഷമീർ രക്ഷപ്പെട്ടതായാണ് നിഗമനം.
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ് - വാഴക്കാട്
പ്രതി തന്നെയാണ് കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എട്ടും ആറും വയസുള്ള കുട്ടികളുടെ മുമ്പിൽ വെച്ചാണ് സാബിറയെ കഴുത്ത് ഞെരിച്ച് കൊന്നത്.
പ്രതി തന്നെയാണ് കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത് എന്നാണ് വിവരം. എട്ടും ആറും വയസുള്ള കുട്ടികളുടെ മുമ്പിൽ വെച്ചാണ് സാബിറയെ കഴുത്ത് ഞെരിച്ച് കൊന്നത്. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. വീടിന്‍റെ ഡൈനിങ്ങ് ഹാളിലാണ് സാബിറയെ മരിച്ച നിലയില്‍ കണ്ടത്. നേരത്തെയും ഇവർ തമ്മിൽ കുടംബ പ്രശ്നം ഉണ്ടായതായി നാട്ടുകാർ പറയുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
കൂടുതല്‍ വായനക്ക്:ട്രക്ക് തട്ടിയെടുത്ത് ലക്ഷങ്ങളുടെ മുട്ട മറിച്ച് വിറ്റു ; അഞ്ചംഗ സംഘം പിടിയിൽ