ഹൈദരാബാദ്:ആഗ്രഹിച്ച് മോഹിച്ച ജോലി കിട്ടി വിദേശത്തേക്ക് പോകാൻ റെഡിയായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഉണ്ടല രാംബാബു അറിയുന്നത് പാസ്‌പോർട്ടിന്‍റെ കാലാവധി കഴിഞ്ഞെന്ന്. ആന്ധ്രപ്രദേശിലെ ഗോദവരി ജില്ലയില്‍ നിന്നുള്ള ഉണ്ടല രാംബാബു എന്നയാൾ എന്തും ചെയ്‌തുപോകുന്ന അവസ്ഥയായിരുന്നു അപ്പോൾ. വിദേശത്ത് പാചക തൊഴിലാളിയായി ജോലി കിട്ടിയാണ് രാംബാബു ഹൈദരാബാദിലെ ഷംസാബാദ് വിമാനത്താവളത്തിലെത്തിയത്.
ആഗ്രഹിച്ച ജോലി നഷ്‌മാകും എന്നറിയുമ്പോൾ എന്ത് ചെയ്യും, കണ്ണില്‍ മുളകുപൊടി എറിഞ്ഞ കഥയിതാ - ഹൈദരാബാദ്
ആന്ധ്രപ്രദേശിലെ ഗോദവരി ജില്ലയില്‍ നിന്നുള്ള ഉണ്ടല രാംബാബു എന്നയാൾ എന്തും ചെയ്‌തുപോകുന്ന അവസ്ഥയായിരുന്നു അപ്പോൾ. വിദേശത്ത് പാചക തൊഴിലാളിയായി ജോലി കിട്ടിയാണ് രാംബാബു ഹൈദരാബാദിലെ ഷംസാബാദ് വിമാനത്താവളത്തിലെത്തിയത്.
പാസ്‌പോർട്ടിന്‍റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് വിമാനത്താവള അധികൃതർ തിരിച്ചയയ്ക്കുകയായിരുന്നു. തിരികെ നാട്ടിലേക്ക് മടങ്ങാനായി ഹൈദരാബാദില്‍ നിന്ന് ബസ് കയറി. വിമാനത്താവള അധികൃതരോടുള്ള അരിശം രാംബാബു തീർത്തത് ബസിലെ സഹയാത്രികരോടാണെന്ന് മാത്രം.
വിദേശത്തേക്ക് കൊണ്ടുപോകാനായി ബാഗില്‍ കരുതി വച്ച മുളക് പൊടി യാത്രികര്‍ക്ക് നേരെ എറിഞ്ഞാണ് രാംബാബു അരിശം തീർത്തത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലക്കൊല്ല് പൊലീസ് രാംബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.