ബോഡിമെട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ - Young man arrested with cannabis news
50 ഗ്രാം ഉണക്ക കഞ്ചാവും പ്രതിയില്‍ നിന്നും പിടികൂടി
ബോഡിമെട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഇടുക്കി: ബോഡിമെട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ദേവികുളം കണ്ണിമല എസ്റ്റേറ്റ് സ്വദേശി രാകേഷ് ബാബു (18) ആണ് അറസ്റ്റിലായത്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസ് എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 50 ഗ്രാം ഉണക്ക കഞ്ചാവും ഇയാളില്‍ നിന്നും പിടികൂടി.