ഹൈദരാബാദ് : വിവാഹേതര ബന്ധത്തിന് വഴങ്ങാത്തതില്‍ പ്രകോപിതനായ യുവാവ് വിധവയെ പട്ടാപ്പകല്‍ നടുറോഡില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈദരാബാദ് കഞ്ചന്‍ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈദനൂര്‍ ബാനു(40)വിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഹാഫിസ് ബാബാനഗര്‍ സര്‍ക്കാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ഷെയ്ഖ് നസീറുദ്ദീന്‍ എന്ന 32കാരനെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേ കോളനിയിലെ താമസക്കാരിയായ സൈദനൂര്‍ ബാനുവിന്‍റെ ഭര്‍ത്താവ് ഇന്‍തിയാസ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവര്‍ ഒരു കടയില്‍ ജോലി ചെയ്‌തുവരികയായിരുന്നു.
സൈദനൂര്‍ ബാനുവിനോടുള്ള പരിചയം മുതലാക്കി നസീറുദ്ദീന്‍ ഇവരെ വിവാഹേതര ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ സൈദനൂര്‍ ബാനു ഒഴിഞ്ഞുമാറിയത് ഇയാളെ പ്രകോപിതനാക്കി. റോഡിലൂടെ നടന്നുപോകുകയായിരുന്ന 40 കാരിയെ ഇയാള്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.