പാലക്കാട് :ഗുരുവായൂർ സ്വദേശിനിയെ പട്ടാമ്പിയില്‍, ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കാരക്കാട് കുറുവങ്കാട്ടിൽ ഹരിതയുടെ (28) മൃതദേഹമാണ് തിങ്കളാഴ്‌ച രാവിലെ 11ന് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്തുനിന്ന് കണ്ടെടുത്തത്. പോന്നൂര്‍ കാര്യാട്ടുകര വീട്ടില്‍ സനീഷാണ് ഭര്‍ത്താവ്. കുറുവങ്കാട്ടിൽ സുരേഷാണ് അച്ഛന്‍.
ഏപ്രിൽ രണ്ടുമുതൽ യുവതിയെ കാണാനില്ലെന്ന് ഭർതൃ വീട്ടുകാർ പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പറപ്പൂരിലെ സഹകരണ ബാങ്കിലേക്കെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ പോയ ഹരിതയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് ഇവരുടെ സ്‌കൂട്ടര്‍ മുണ്ടൂരില്‍ നിന്നും കണ്ടെടുത്തിരുന്നു.