കേരളം

kerala

ETV Bharat / crime

കാമുകന്‍റെ കഴുത്തറുത്ത് യുവതി: മൃതദേഹം സ്യൂട്ട്‌കേസിൽ കൊണ്ടുപോകുന്നതിനിടെ പൊലീസിന്‍റെ പിടിയിൽ - കാമുകനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ഗാസിയാബാദിൽ വിവാഹം കഴിക്കാൻ നിരസിച്ചതിന്‍റെ പേരിൽ കാമുകനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുവരും നാല് വർഷത്തോളമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു.

live in partner  woman killed her boyfriend by slitting his throat  Woman kills her boyfriend in Ghaziabad  ghaziabad crime news  love jihad  national live news  ഗാസിയാബാദിലെ കൊലപാതകം  ഗാസിയാബാദിൽ കാമുകന്‍റെ കഴുത്തറുത്ത് യുവതി  ലൗ ജിഹാദ്  കാമുകന്‍റെ മൃതദേഹം സ്യൂട്ട്കേസിൽ ആക്കി യുവതി  ഡൽഹി കുറ്റകൃത്യ വാർത്തകൾ  national news today  latest breaking news  ദേശീയ വാര്‍ത്തകള്‍
കാമുകന്‍റെ കഴുത്തറുത്ത് യുവതി: മൃതദേഹം സ്യൂട്ട്‌കേസിൽ കൊണ്ടുപോകുന്നതിനിടെ പൊലീസിന്‍റെ പിടിയിൽ

By

Published : Aug 8, 2022, 7:07 PM IST

ന്യൂഡൽഹി: കാമുകന്‍റെ മൃതദേഹം സ്യൂട്ട്‌കേസിൽ കൊണ്ടുപോകുന്നതിനിടെ യുവതിയെ പൊലീസ് പിടികൂടി. തിലമൂർ പൊലീസിന്‍റെ തുളസിനികേതൻ ഏരിയയിൽ ആണ് സംഭവം. പ്രീതി ശർമ എന്ന യുവതി തന്‍റെ ഭർത്താവ് ദീപക്കുമായി ബന്ധം പിരിഞ്ഞ ശേഷം ഫിറോസ് എന്നയാളുമായി നാല് വർഷത്തോളമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു.

എന്നാൽ അയാൾ വിവാഹം കഴിക്കാൻ നിരസിച്ചതിനാൽ യുവതി കാമുകനായ ഫിറോസിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഫിറോസ് തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞത് പ്രകാരമാണ് സ്വന്തം ഭർത്താവിൽ നിന്നും വിവാഹ മോചനം വാങ്ങിയതെന്നും ഫിറോസിനോടൊപ്പം ജീവിക്കാൻ ആരംഭിച്ചതെന്നും അന്വേഷണത്തിൽ യുവതി പറഞ്ഞു. മൃതദേഹം സ്വയം മറവ് ചെയ്യാനായിരുന്നു യുവതിയുടെ ഉദ്ദേശം.

അതിനായി ഡൽഹിയിലെ സിലംപൂരിൽ നിന്നും വാങ്ങിയ വലിയ ബാഗിൽ മൃതദേഹം കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചതായി ഗാസിയാബാദ് മുതിർന്ന പൊലീസ് സൂപ്രണ്ട് മുർണിരാജ് പറഞ്ഞു.

ലൗ ജിഹാദ് എന്ന പേരിലാണ് സമൂഹ മാധ്യമ വക്താക്കൾ ഈ സംഭവം ഏറ്റെടുത്തിരിക്കുന്നത്. പ്രതിയെ കസ്‌റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details