ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 38 കാരിയായ യുവതിയെ അഞ്ച് പേർ ചേർന്ന് വാഹനത്തിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്‌തു. തിങ്കളാഴ്‌ച പുലർച്ചെ നാലുമണിയോടെ രാജ്‌നഗർ എക്‌സ്‌റ്റൻഷൻ പ്രദേശത്താണ് സംഭവം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഗാസിയാബാദിൽ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു: പ്രതികൾ പൊലീസ് പിടിയിൽ - crime news india
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു
ഡൽഹി സ്വദേശിനിയായ യുവതി രാത്രി ഗാസിയാബാദിലേയ്‌ക്ക് മടങ്ങുന്ന വഴിയിൽ ബലമായി കാറിലേയ്‌ക്ക് വലിച്ചു കയറ്റി കൊണ്ടുപോകുകയും ശേഷം അഞ്ച് പേർ ചേർന്ന് രണ്ട് ദിവസത്തോളം ബലാത്സംഗം ചെയ്യുകയും ചെയ്‌തു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകികയറ്റി വഴിയരികിൽ ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായും യുവതി ആശുപത്രിയിൽ മരണത്തോട് മല്ലിടുന്നതായും ഡൽഹി വനിതാകമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ ഗാസിയാബാദ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു.
അഞ്ച് പ്രതികൾക്കെതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.