പൂനെ(മഹാരാഷ്‌ട്ര): വിവാഹിതയായ സ്‌ത്രീയെ ഭര്‍ത്താവും വീട്ടുകാരും പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിലുള്ള ഭര്‍തൃവീട്ടില്‍ അഘോരി പൂജ നടത്തുമ്പോഴാണ് യുവതിയോട് ഭര്‍ത്താവും വീട്ടുകാരും എല്ലാവരുടെയും മുന്നിൽ വെച്ച് നഗ്നയായി കുളിക്കാൻ നിർബന്ധിച്ചത്. സംഭവത്തില്‍ ഭർത്താവ് ശിവരാജ് കൊരട്‌കര്‍, ഭര്‍തൃപിതാവ് രാജേന്ദ്ര കൊരട്‌കര്‍ ഭര്‍തൃമാതാവ് ചിത്രലേഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുവതിയെ എല്ലാവര്‍ക്കും മുന്നില്‍വെച്ച് കുളിക്കാന്‍ നിര്‍ബന്ധിച്ചു ; ഭര്‍ത്താവും വീട്ടുകാരും അറസ്‌റ്റില്‍ - പൊലീസ്
പൂനെയില്‍ വിവാഹിതയായ സ്‌ത്രീയോട് ഭര്‍ത്താവും വീട്ടുകാരും എല്ലാവരുടെയും മുന്നിൽ വെച്ച് കുളിക്കാൻ നിർബന്ധിച്ചു, മൂന്ന് പേര്‍ അറസ്‌റ്റില്‍
യുവതിയെ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് കുളിക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍ത്താവും വീട്ടുകാരും അറസ്‌റ്റില്‍
മകനെ ജന്മം നല്‍കാനും അതുവഴി സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിക്കാനുമായി ഭര്‍തൃഗൃഹത്തില്‍ അഘോരി പൂജ നടക്കുമ്പോഴാണ് യുവതിക്ക് ക്രൂരത നേരിടേണ്ടിവന്നത്. അതേസമയം, 2013 മുതല്‍ താന്‍ പീഡനത്തിനിരയാണെന്ന് യുവതി വ്യക്തമാക്കി. ഭർത്താവ് തന്നെ വഞ്ചിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് അവർ പറഞ്ഞു. കസ്‌റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.