ഭോപ്പാൽ:മധ്യപ്രദേശിൽ 17 വർഷങ്ങൾക്ക് മുമ്പ് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്‌തു. 2004ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നിമുച്ച് സ്വദേശിയായ സ്‌ത്രീയാണ് ജാവോറ സ്വദേശിയായ പ്രതിക്കെതിരെ പരാതി നൽകിയിരിക്കുന്നുത്. തനിക്ക് 22 വയസുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് 17 വർഷങ്ങൾക്ക് ശേഷം സ്ത്രീ പൊലീസിന് മൊഴി നൽകി.
17 വർഷങ്ങൾക്ക് മുമ്പ് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്‌തു - fir
പരാതിക്കാരിയായ സ്‌ത്രീക്ക് 22 വയസുള്ളപ്പോള്‍ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു പീഡനമെന്നാണ് പരാതി
Woman files rape complaint after 17 years of incident, FIR registered
പീഡനം നടന്ന കാലയളവിൽ പെൺകുട്ടിക്ക് പ്രതിയെ തിരിച്ചറിയില്ലായിരുന്നു. പെൺകുട്ടിയോട് മറ്റൊരു പേരാണ് അയാൾ പറഞ്ഞിരുന്നത്. 2019ലാണ് ഫേസ്ബുക്കിലൂടെ പരാതിക്കാരിയായ സ്‌ത്രീ പ്രതിയെ തിരിച്ചറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സ്‌ത്രീക്ക് ജോലി വാഗ്‌ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തതായി വനിതാ പൊലീസ് ഒഫീസർ ജ്യോതി ശർമ അറിയിച്ചു.