കേരളം

kerala

ETV Bharat / crime

ഭർത്താവ് എന്നും മദ്യപിച്ചെത്തി മർദിക്കുന്നു ; വിഷം നൽകി കൊലപ്പെടുത്തിയ ഭാര്യ അറസ്‌റ്റിൽ - Uvari police

തമിഴ്‌നാട് തിരുനൽവേലിയിലാണ് സ്ഥിരമായി മദ്യപിച്ചെത്തി മർദിക്കുന്ന ഭർത്താവിനെ ഭക്ഷണത്തിൽ വിഷം ചേർത്ത് ഭാര്യ കൊലപ്പെടുത്തിയത്

tirunelveli  wife poisoned and killed her drunken husband  തമിഴ്‌നാട്  തിരുനെൽവേലി  മദ്യപിച്ചെത്തി മർദ്ദിക്കുന്നു  വിഷം നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ  Uvari police  woman poisoning her husband
ഭർത്താവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നു; വിഷം നൽകി കൊലപ്പെടുത്തിയ ഭാര്യ അറസ്‌റ്റിൽ

By

Published : Oct 4, 2022, 9:04 PM IST

തിരുനൽവേലി(തമിഴ്‌നാട്) : സ്ഥിരമായി മദ്യപിച്ചെത്തി മർദിക്കുന്ന ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. തമിഴ്‌നാട്ടിലെ തിരുനൽവേലിയിലാണ് സംഭവം. തിസയൻവിള സ്വദേശി ജയകോടിയാണ് പിടിയിലായത്.

ജയകോടിയുടെ ഭർത്താവ് ശിങ്കാരവേലൻ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ഇയാൾ മദ്യപിച്ചെത്തി വഴക്കിടുന്നതും മർദിക്കുന്നതും പതിവാണ്. ഈ ക്രൂരത സഹിക്കാനാവാതെയാണ് ജയകോടി ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് (2-10-2022) കേസിനാസ്‌പദമായ സംഭവം. ഇവരുടെ വീട്ടിലെത്തിയ ശിങ്കാരവേലന്‍റെ അമ്മയാണ് ഇയാൾ കിടപ്പുമുറിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് ശിങ്കാരവേലന്‍റെ അമ്മ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജയകോടി പിടിയിലായത്. ഭർത്താവിനുള്ള ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ജയകോടി മൊഴി നൽകിയതായി ഉവാരി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details