കേരളം

kerala

ETV Bharat / crime

Vellamunda Murder case | വെള്ളമുണ്ട ഇരട്ടക്കൊലപാതകം ; പ്രതിക്ക് വധശിക്ഷ - Wayanad newly-wedded couple murder case

2018 ജൂലായിലാണ് മോഷണശ്രമത്തിനിടെ വെള്ളമുണ്ടയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത്

വെള്ളമുണ്ട ഇരട്ടകൊലപാതകം  ഇരട്ടകൊലപാതക കേസില്‍ വധശിക്ഷ  നവദമ്പതികളുടെ കൊലപാതകം വയനാട്‌  മോഷണശ്രമത്തിനിടെ കൊലപാതകം  vellamunda murder case  man gets capital punishment in murder case  Wayanad newly-wedded couple murder case  Wayanad murder case
വെള്ളമുണ്ട ഇരട്ടകൊലപാതകം; പ്രതിക്ക് വധശിക്ഷ

By

Published : Feb 21, 2022, 7:19 PM IST

വയനാട്‌: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. വയനാട്‌ ജില്ല സെഷന്‍സ്‌ കോടിതി ജഡ്‌ജി വി.ഹാരിസാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കോടതി ശരിവച്ചു.

കവര്‍ച്ച കുറ്റത്തിന് ഏഴ്‌ വര്‍ഷവും ഭവനഭേദനത്തിന് 10 വര്‍ഷവും തെളിവുനശിപ്പിക്കലിന് ഏഴ്‌ വര്‍ഷവും പ്രതി ശിക്ഷ അനുഭവിക്കണം. 12 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2018 ജൂലായി ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ (26), ഫാത്തിമ (19) എന്നിവരെ മോഷണ ശ്രമത്തിനിടെ കോഴിക്കോട്‌ സ്വദേശിയായ വിശ്വനാഥന്‍ കൊലപ്പെടുത്തുന്നത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസ്‌ മാനന്തവാടി ഡെപ്യൂട്ടി എസ്‌പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്.

Also Read: ഹരിദാസന്‍റെ കൊലപാതകം ; ഏഴ്‌ ആർഎസ്‌എസ്‌ പ്രവർത്തകർ കസ്റ്റഡിയിൽ

ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കേസില്‍ രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്. 2020 നവംബറിലാണ് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 72 സാക്ഷികളില്‍ 45 പേരെയാണ് കോടതി വിസ്‌തരിച്ചത്.

ABOUT THE AUTHOR

...view details