ലഖ്നൗ :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങിയ പിഎസി ജവാന് വെടിയേറ്റ് മരിച്ച നിലയില്‍. പ്രാദേശിക ആംഡ് കോണ്‍സ്റ്റാബുലറി (PAC) 12-ാം ബറ്റാലിയനിലെ വിപിന്‍ കുമാര്‍ (25) ആണ് മരിച്ചത്. ആഷിയാന ഏരിയയിലെ രമാഭായി ക്യാമ്പ് സൈറ്റിലാണ് വാഹനത്തിനുള്ളില്‍ ജവാന്റെ മൃതദേഹം കണ്ടെത്തിയത്. റിപ്പബ്ലിക്ക് ദിനത്തില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം.
ഒരു മാസമായി യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിപിന്‍ കുമാറിന് ഡ്യൂട്ടി. വെള്ളിയാഴ്ച രാവിലെയോടെ തന്നെ വിപിന്‍ ഡ്യൂട്ടിക്കായി പോയിരുന്നതായി ആഷിയാന ഇന്‍സ്പെക്ടര്‍ അജയ് പ്രകാശ് മിശ്ര പറഞ്ഞു. വൈകീട്ട് ആറ് മണിയോടെ തന്നെ അദ്ദേഹം സര്‍ക്കാര്‍ വാഹനത്തില്‍ ക്യാമ്പില്‍ തിരികെയെത്തി.