തിരുവനന്തപുരം:നെയ്യാറ്റിൻകര അമരവിളയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ എക്‌സൈസിന്‍റെ പിടിയില്‍. സ്വകാര്യ വോൾവോ ബസില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്‌ത രാജസ്ഥാൻ സ്വദേശി രാമാനന്ദ പാണ്ഡ്യയെ (31) രേഖകളില്ലാത്ത പണം കൈവശം വച്ചതിന് കസ്റ്റഡിയിൽ എടുത്തു.
രേഖകളില്ലാതെ 45 ലക്ഷവുമായി സ്വകാര്യ ബസില്‍ എത്തിയ രാജസ്ഥാൻ സ്വദേശി പിടിയില്‍ - നെയ്യാറ്റിന്‍കര വാര്‍ത്തകള്‍
സ്വകാര്യ വോൾവോ ബസില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്‌ത രാജസ്ഥാൻ സ്വദേശി രാമാനന്ദ പാണ്ഡ്യയെ (31) രേഖകളില്ലാത്ത പണം കൈവശം വച്ചതിന് കസ്റ്റഡിയിൽ എടുത്തു.
നെയ്യാറ്റിന്‍കരയില്‍ നിന്ന് 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി
കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഒരു തവണ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4,000 രൂപയാണ് ഇയാളുടെ പ്രതിഫലം എന്നാണ് ചോദ്യം ചെയ്യലില്‍ രാമാനന്ദ പാണ്ഡ്യ എക്‌സൈസ് സംഘത്തോട് പറഞ്ഞത്.