പത്തനംതിട്ട:നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യപിതാവ്. തിങ്കളാഴ്‌ച വൈകുന്നേരം ഫോണില്‍ സംസാരിച്ചിരുന്നെന്നും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും മരണപ്പെട്ട ആശയുടെ പിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യയെ വീടിന്‍റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ കാണാനില്ലെന്നറിയിച്ച് നടന്‍ പന്തളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ ടെറസില്‍ ഷീറ്റിട്ട ഭാഗത്തായി ആയിരുന്നു ആശയുടെ മൃതദേഹം.
ഇവിടെ തുണികള്‍ ഉണങ്ങാന്‍ വിരിച്ചിട്ടിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാവാം ഉല്ലാസ് പന്തളം വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. വിദേശത്തായിരുന്ന ഉല്ലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ തിരികെയെത്തിയത്.