ന്യൂഡൽഹി :ഗ്രേറ്റർ നോയിഡയിൽ പൊതുനിരത്തിൽ കാറുമായി അഭ്യാസം കാണിച്ച യുവാക്കൾ അറസ്‌റ്റിൽ. യുവാക്കളിൽ നിന്ന് 27,500 രൂപ പിഴയും ഈടാക്കി. ഗ്രേറ്റർ നോയിഡ ഗൗതം ബുദ്ധ നഗറിലാണ് സംഭവം.
ഓടുന്ന കാറിന്‍റെ ബോണറ്റിൽ ഇരുന്ന് അഭ്യാസം, യുവാക്കൾ അറസ്‌റ്റിൽ ; 27,500 രൂപ പിഴ - ഗ്രേറ്റർ നോയിഡ
ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ്, അമിത വേഗതയിൽ പോകുന്ന കാറിന്‍റെ ബോണറ്റിൽ ഇരുന്ന് അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്
വിപിൻ, നിശാന്ത് എന്നിവരാണ് അറസ്‌റ്റിലായത്. അമിത വേഗതയിൽ പോകുന്ന കാറിന്‍റെ ബോണറ്റിൽ ഇരുന്നായിരുന്നു ഇവരുടെ അഭ്യാസം. കാര്‍ പൊലീസ് പിടിച്ചെടുത്തു.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നോയിഡ ട്രാഫിക് പൊലീസ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രതികളെ അറസ്‌റ്റ് ചെയ്‌തു, ഇവരിൽ നിന്ന് 27,500 രൂപ പിഴ ഈടാക്കിയതായും നോളജ് പാർക്ക് പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള വിനോദ് കുമാർ പറഞ്ഞു.