പാലക്കാട്: മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് രണ്ട് വര്‍ഷം. ചപ്പക്കാട് കോളനിയലെ മുരുകേശന്‍, സ്റ്റീഫന്‍ എന്നിവരെയാണ് 2021 ഓഗസ്റ്റ് 30 മുതല്‍ കാണാതായത്. കേരളത്തിലെ അന്വേഷണങ്ങള്‍ക്ക് ശേഷം പാലക്കാട് ജില്ല പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മേഖലയിലെ വനങ്ങളിലും ജലാശയങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കാണാതാവുന്നതിന് മുമ്പ് സ്റ്റീഫന്‍ ജോലി ചെയ്യുന്ന തെങ്ങിന്‍ തോപ്പിലേക്ക് പോകുന്നത് കണ്ട പ്രദേശവാസികളുണ്ട്. അതിനുശേഷം സ്റ്റീഫനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.