ജയ്‌പൂർ:രാജസ്ഥാനിലെ ഭിൽവാരയില്‍ പട്രോളിംഗ് സംഘത്തിന് നേരെ മയക്കുമരുന്ന് കടത്തുകാര്‍ വെടിയുതിർത്തു. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കോട്ട്ഡി, റൈക പൊലീസ് സ്റ്റേഷൻ പരിധികളില്‍ പൊലീസ് സംഘങ്ങൾ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
രണ്ട് വാഹനങ്ങളിലായി വന്ന കള്ളക്കടത്തുകാർ പൊലീസ് സംഘങ്ങൾക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. വെടിയേറ്റ പൊലീസുകാർ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.