ദിയോഘർ :ജാര്‍ഖണ്ഡില്‍ മത്സ്യവ്യാപാരിയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം വെടിവച്ച് കൊലപ്പെടുത്തി. സാഹിബ്ഗഞ്ച് സ്വദേശികളായ സന്തോഷ് യാദവ്, രവി മിശ്ര എന്നിവരാണ് മരിച്ചത്. ദിയോഘറിലെ ശ്യാംഗഞ്ച് റോഡില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
സുധാകര്‍ ത്സാ എന്ന മത്സ്യവ്യാപാരിയ്ക്ക് സുരക്ഷയൊരുക്കിയിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. വ്യവസായികള്‍ തമ്മില്‍ അധികാര തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് നഷ്ടമാകാന്‍ കാരണമെന്നാണ് സൂചന. സുധാകര്‍ ത്സായെ വധിക്കാന്‍ നേരത്തെയും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.