കേരളം

kerala

ETV Bharat / crime

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ പിടിയില്‍ - ഇറുമ്പയം

പത്തനംതിട്ട സ്വദേശികളായ ലിബിന്‍, രതീഷ് എന്നിവർ പിടിയിലായി

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ പിടിയില്‍  Two arrested in kidnapping case  പത്തനംതിട്ട സ്വദേശി  കോട്ടയം  കോട്ടയം മെഡിക്കൽ കോളജ്  വെള്ളൂര്‍  ഇറുമ്പയം  ഗാന്ധിനഗര്‍ പൊലീസ്
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ പിടിയില്‍

By

Published : Mar 4, 2021, 11:51 PM IST

കോട്ടയം: മെഡിക്കല്‍ കോളജിനു സമീപത്തുനിന്നും വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പത്തനംതിട്ട സ്വദേശികളായ ലിബിന്‍, രതീഷ് എന്നിവർ പിടിയിലായി. ബുധനാഴ്ച്ച രാത്രിയിലാണ് വാഹനത്തില്‍ എത്തിയ സംഘം ജോബിനെ മര്‍ദിച്ചവശനാക്കിയശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പൊലീസ്.

ജില്ലാ പൊലീസ് മേധാവി ശില്പ.ഡിയുടെ നിര്‍ദേശാനുസരണം കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായര്‍, എസ്.ഐ ഹരിദാസ് എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ തിരുവല്ല ഭാഗത്തുവച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്ത് ജോബിനെ മോചിപ്പിക്കുകയും ചെയ്തു. ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെയും കോട്ടയം സൈബര്‍ പൊലീസ് സ്‌റ്റേഷനിലെയും സിപിഒ മാരും സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details