കാസർകോട്:മഞ്ചേശ്വരത്ത് വീണ്ടും വൻ കുഴൽപ്പണവേട്ട. കർണാടക ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്‌സൈസ് പിടികൂടിയത്. തൃശൂർ സ്വദേശി സന്തോഷിനെ അറസ്‌റ്റ് ചെയ്‌തു.
മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണവേട്ട; കർണാടക ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം പിടികൂടി - twenty lakh
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കർണാടക ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ പിടികൂടിയത്.
manjeswar kasaragod കാസർകോട് കുഴൽപ്പണവേട്ട കർണാടക എക്സൈസ് പിടികൂടിയത് തൃശൂർ സ്വദേശി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ കുഴൽപ്പണം മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റ് black money manjeshwar karnataka bus twenty lakh kasaragod news
ഇന്ന് രാവിലെ (21.09.2022) മഞ്ചേശ്വരം ചെക്ക് പോസ്‌റ്റിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ.കെ ഷിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഒരു മാസത്തിനിടെ മഞ്ചേശ്വരത്ത് നിന്ന് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രമോദ് എം.പി, പ്രിവന്‍റീവ് ഓഫിസർമാരായ ഗോപി.കെ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഹമീദ്.എം, അഭിലാഷ് കെ എന്നിവർ പങ്കെടുത്തു.