മെയിൻപുരി (ഉത്തർപ്രദേശ്):12 വയസുകാരിയെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചു. വെള്ളിയാഴ്‌ചയാണ്(26.08.2022) സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ യുവാക്കൾ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് സർക്കിൾ ഓഫിസർ ചന്ദ്രകേഷ് സിംഗ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.