പാലക്കാട്:കുപ്പിയേറില്‍ ട്രെയിന്‍ യാത്രക്കാരന് പരിക്കേറ്റു. കുത്തനൂർ ചിമ്പുകാട് മൂച്ചിക്കൂട്ടം വീട്ടിൽ മുത്തലിക്കാണ് (47) പരിക്കേറ്റത്. മുത്തലി കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികിത്സ തേടി.
ട്രെയിനിന് നേരെ കുപ്പിയേറ്; യാത്രക്കാരന് പരിക്കേറ്റു - miscreants throwing things to moving train
പാലക്കാട് കുത്തനൂര്‍ സ്വദേശി മുത്തലിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മുത്തലി പുതുനഗരത്ത് ട്രെയിന്‍ ഇറങ്ങിയഷേമാണ് പൊലീസിൽ വിവരം അറിയിച്ചത്.
സഞ്ചിരിച്ച് കൊണ്ടിരുന്ന ട്രേയിനിന് നേരെ കുപ്പിയേറ്; യാത്രക്കാരന് പരിക്കേറ്റു
തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമാണ് സംഭവം. തിരുനൽവേലിയിൽ നിന്നും പുതുനഗരത്തിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മുത്തലി. വഴി യാത്രക്കാർ ട്രെയിനിലേക്ക് കുപ്പി എറിയുകയായിരുന്നു. ഇടതു കൈക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മുത്തലി ആർപിഎഫ് ജീവനക്കാരെ സമീപിച്ചെങ്കിലും പരാതി സ്വീകരിച്ചില്ല.
പുതുനഗരം പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. പരിക്കേറ്റ മുത്തലി പുതുനഗരത്ത് ട്രെയിന്‍ ഇറങ്ങിയഷേമാണ് പൊലീസിൽ വിവരം അറിയിച്ചത്.