കേരളം

kerala

ETV Bharat / crime

വഴികാട്ടിയായി കൂടെ നടന്ന് വിശ്വാസം പിടിച്ചുപറ്റി ; വിദേശ വനിതയ്‌ക്ക് നേരെ ഗൈഡിന്‍റെ ലൈംഗികാതിക്രമം - വിനോദ സഞ്ചാരി ബലാത്സംഗം

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പാരീസിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് നേരെ ടൂറിസ്റ്റ് ഗൈഡിന്‍റെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

Foreign Tourist  sexually assault  Varanasi  xually assaulted by man who guides  വഴികാട്ടിയായി കൂടെ നടന്ന്  വിദേശ വനിത  വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം  ലൈംഗികാതിക്രമം  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍  ഉത്തര്‍പ്രദേശ്  വാരണാസി  വിശ്വാസം പിടിച്ചുപറ്റി  വിനോദസഞ്ചാരിക്കുനേരെ ലൈംഗികാതിക്രമം  പൊലീസ്  മദ്യലഹരി  ഭേലുപൂർ പൊലീസ് സ്‌റ്റേഷൻ  പൊലീസ് സ്‌റ്റേഷൻ  ബനാറസിലെ കേദാർഘട്ടിലുള്ള  പെണ്‍കുട്ടി
വഴികാട്ടിയായി കൂടെ നടന്ന് വിശ്വാസം പിടിച്ചുപറ്റി വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം

By

Published : Sep 26, 2022, 10:36 PM IST

വാരണാസി (ഉത്തര്‍പ്രദേശ്) :വിദേശ വനിതയ്ക്ക് നേരെ ടൂറിസ്‌റ്റ് ഗൈഡിന്‍റെ ലൈംഗികാതിക്രമം. പാരീസിൽ നിന്നെത്തിയ യുവതിക്ക് നേരെയാണ് രണ്ട് ദിവസം വഴികാട്ടിയായി കൂടെ നടന്നയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സെപ്‌റ്റംബർ 25ന് രാത്രിയാണ് സംഭവം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭേലൂപുർ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും ഭേലൂപുർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് രമാകാന്ത് ദുബെ അറിയിച്ചു. യുവതി ഫ്രാന്‍സിലേക്ക് മടങ്ങിയെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പൊലീസ് പറയുന്നത് ഇപ്രകാരം : ഫ്രാന്‍സിലെ പാരീസില്‍ നിന്നെത്തിയ യുവതി ബനാറസിലെ കേദാർഘട്ടിലുള്ള ഗസ്‌റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇതിനിടെ വഴികാട്ടിയെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു യുവാവ് ഇവരെ സമീപിച്ചു. തുടര്‍ന്ന് രണ്ട് ദിവസം ഇയാള്‍ ഇവരെ നഗരം ചുറ്റിക്കാണിച്ചു.

യുവതിയുടെ വിശ്വാസം നേടിയ ശേഷം അടുത്ത ദിവസം (സെപ്‌റ്റംബർ 25) രാത്രി ഇയാള്‍ ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ഈ സമയത്ത് ഇയാള്‍ മദ്യം (ബിയര്‍) വാഗ്‌ദാനം ചെയ്‌തു. വിശ്വാസത്തിന്‍റെ പുറത്ത് യുവതി ഇയാള്‍ നല്‍കിയ മദ്യം കുടിച്ചു.

എന്നാല്‍ ബിയറില്‍ നാടന്‍ മദ്യം കലര്‍ത്തിയാണ് ഇയാള്‍ യുവതിക്ക് നല്‍കിയത്. ഇത് കുടിച്ചതോടെ യുവതിക്ക് ബോധം നഷ്‌ടപ്പെട്ടു. പിന്നീട് ബോധം തിരിച്ചുവന്നപ്പോള്‍ താന്‍ നഗ്നയായിരുന്നുവെന്നും ഡോക്‌ടറെ കണ്ട ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ABOUT THE AUTHOR

...view details