തൃശ്ശൂർ:തൃശ്ശൂർ നഗരത്തിലും പരിസരത്തുമായി മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. വെട്ടുകാട് പുളിഞ്ചോട്ടിലുള്ള ചിറയത്ത് ജിബിൻ ജോസ് (34), ആശാരിക്കാട് വാഴപ്ലാക്കൽ റിജോ സിറിയക് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ വിഷുവിന്‍റെ തലേന്ന് പെസഹ ദിനത്തിലാണ് അടുത്തുള്ള ബേക്കറി-കൂൾഡ്രിംഗ്‌സ് കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ച ശേഷം മോട്ടോർ സൈക്കിളിൽ വന്ന രണ്ടു പേർ കടക്കാരിയായ 63 വയസ്സുകാരിയുടെ മൂന്നര പവന്‍റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് മണ്ണുത്തി, പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന സംഭവങ്ങൾ ഉണ്ടായതോടെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ഐപിഎസിന്‍റെയും തൃശ്ശൂർ എസിപി വികെ രാജുവിന്‍റെയും നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.