കൽബുർഗി (കർണാടക): കർണാടകയിൽ മാനിനെയും മയിലിനെയും വേട്ടയാടി മാംസ വിൽപന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൽബുർഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീൻ, മുഹമ്മദ് അൽതാഫ്, സമി ജുനൈദി എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കൽ നിന്നും വേട്ടക്ക് ഉപയോഗിച്ച തോക്കുകളും മയിലിന്‍റെയും മാനിന്‍റെയും മാംസവും പൊലീസ് കണ്ടെടുത്തു.
മാനിനെയും മയിലിനെയും വേട്ടയാടി മാംസ വിൽപന; മൂന്ന് പേർ പിടിയിൽ - hunting peacock deer and sold meat
കൽബുർഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീൻ, മുഹമ്മദ് അൽതാഫ്, സമി ജുനൈദി എന്നിവരാണ് മാനിനെയും മയിലിനെയും വേട്ടയാടി മാംസ വിൽപന നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായത്.
![മാനിനെയും മയിലിനെയും വേട്ടയാടി മാംസ വിൽപന; മൂന്ന് പേർ പിടിയിൽ kalaburagi കൽബുർഗി കർണാടക മാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപന സയ്യിദ് നജ്‌മുദ്ദീൻ മുഹമ്മദ് അൽതാഫ് സമി ജുനൈദി hunting peacock deer and sold meat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17073719-thumbnail-3x2-vvv.jpg)
മാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപന; മൂന്ന് പേർ പിടിയിൽ
മാനിനെയും മയിലിനെയും വേട്ടയാടി മാംസ വിൽപന; മൂന്ന് പേർ പിടിയിൽ
രഹസ്യ വിവരത്തെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ നജ്‌മുദ്ദീന്‍റെ കൽബുർഗിയിലെ ദുല്ല കോളനിയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്നും റൈഫിൾ, എയർ ഗണ്ണുകൾ, ലൈവ് ബുള്ളറ്റുകൾ, മാനിന്‍റെ കാലുകളും മയിലിന്‍റെ മാംസവും, മൊബൈൽ ഫോണും, 17,000 രൂപയും, വേട്ടക്ക് ഉപയോഗിച്ച വാഹനവും കണ്ടെടുത്തു.
സംഭവത്തിൽ റോജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Nov 30, 2022, 8:05 PM IST