ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഘം ചേര്‍ന്ന് ഇരുപത്തിയഞ്ചുകാരിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മൂന്ന് യുവതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നവംബര്‍ 4നാണ് കേസിനാസ്‌പദമായ സംഭവം. 18 നും 22 നും ഇടയില്‍ പ്രായമുള്ളവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബര്‍ നാലിനാണ് കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ ഒരു കീടനാശിനി കടയിലെ ജീവനക്കാരിയായ പ്രിയ വെര്‍മയ്‌ക്കെതിരായാണ് ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദനം.