രാമേശ്വരം (തമിഴ്‌നാട് ): രാമേശ്വരം തീര സുരക്ഷാവിഭാഗം സീരങ്കൊടൈ ബീച്ചിന് സമീപം കടൽ വെള്ളരിയുമായി രണ്ട് പേരെ ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന വംശനാശഭീഷണി നേരിടുന്നവയെ പിടിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കടൽ വെള്ളരിയുമായി രണ്ടുപേർ പിടിയിൽ - കടൽ വെള്ളരി കടത്താൻ ശ്രമം
വന്യജീവി സംരക്ഷണ നിയമ പ്രകാരം പ്രതികൾക്കെതിരെ കേസ്
കടൽ വെള്ളരിയുമായി രണ്ടു പേർ പിടിയിൽ
Also read: പാനി പൂരി കഴിച്ച 15 പേര്‍ ആശുപത്രിയിൽ ; പരിശോധനയാരംഭിച്ച് അധികൃതര്‍
രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിൽ നിന്ന് മത്സ്യബന്ധന യാനങ്ങളിൽ തമിഴ്‌നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് ഇവയെ കടത്താറുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.