തിരുവനന്തപുരം:പെൻഷൻ വാങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ നെയ്യാറ്റിൻകര സ്വദേശിയായ ട്രഷറി ജീവനക്കാരന്‍ പിടിയിൽ. കോട്ടയം കറുകച്ചാൽ സബ് ട്രഷറിയിലെ ജീവനക്കാരനും നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയുമായ അരുണിനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. പെൻഷൻ തുക മാറ്റിയെടുക്കാൻ എത്തിയ കറുകച്ചാൽ സ്വദേശിനിയായ കമലമ്മയിൽ നിന്നും പതിനെട്ടായിരം രൂപ ട്രഷറി വഴി മാറ്റി എടുക്കുകയായിരുന്നു.
പെൻഷൻ വാങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രഷറി ജീവനക്കാരന്‍ പിടിയിൽ
വയോധികയില്‍ നിന്നും ചെക്ക് കൈക്കലാക്കിയ അരുൺ നെയ്യാറ്റിൻകരയിലെ ട്രഷറിയിൽ എത്തി വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റുകയായിരുന്നു.
പെൻഷൻ വാങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രഷറി ജീവനക്കാരന്‍ പിടിയിൽ
കഴിഞ്ഞ 19 നാണ് കേസിനാസ്‌പദമായ സംഭവം. കറുകച്ചാൽ ട്രഷറിയിൽ എത്തിയ കമലമ്മയിൽ നിന്നും ചെക്ക് കൈക്കലാക്കിയ അരുൺ നെയ്യാറ്റിൻകരയിലെ ട്രഷറിയിൽ എത്തി വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റുകയായിരുന്നു. പണം നഷ്‌ടമായതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.