തിരുവനന്തപുരം :നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റുചെയ്‌തു. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനൽ അരകത്ത് വീട്ടിൽ ഊളൻ ഗോപി എന്ന ഗോപി ആശാരി (55) യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27ന് വെള്ളറട താഴെക്കര കളിയ്ക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികള്‍ തകർത്ത് മോഷണം നടത്തിയ കേസിന്‍റെ അന്വേഷണത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
ക്ഷേത്രങ്ങളിലെ കവർച്ച സ്ഥിരം പരിപാടി, പിടിക്കപ്പെട്ടപ്പോള്‍ ചുരുളഴിഞ്ഞത് നിരവധി മോഷണക്കേസുകള്‍ - വെള്ളറട ഊളൻ ഗോപി അറസ്റ്റില്‍
വെള്ളറട താഴെക്കര കളിയ്ക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികള്‍ തകർത്ത് മോഷണം നടത്തിയ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്
ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ വെള്ളറട ഗോപി ആശാരി പിടിയില്‍
Also Read ജാമ്യത്തിൽ ഇറങ്ങിയ ശേഷം ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ
ചോദ്യം ചെയ്യലില്‍, കാണിക്ക വഞ്ചി തകര്‍ത്ത് പണം മോഷ്‌ടിക്കുന്നതാണ് ഇയാളുടെ പതിവെന്നും മുമ്പും സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കൂടാതെ വീടുകളിൽ നിന്നും സൈക്കിൾ മോഷ്‌ടിച്ചതായും, അടൂരില്‍ കട കുത്തി പൊളിക്കാന്‍ ശ്രമം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.