കോട്ടയം:മോഷണത്തിന് ശേഷം മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പൊലീസിന്‍റെ പിടിയില്‍. പാല വള്ളിച്ചിറ സ്വദേശിയായ അലൻ സെബാസ്റ്റ്യനാണ് (26) അറസ്റ്റിലായത്. ഇന്നലെയാണ് മുണ്ടക്കയത്തെ വാടക വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
2019 മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പാലയിലെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 23,500 രൂപയും വിലപ്പെട്ട ചില രേഖകളും ഇയാള്‍ മോഷ്‌ടിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചു.