കണ്ണൂർ: കുഞ്ഞിമംഗലം റെയിൽവേ സ്റ്റേഷനടുത്തുള്ള സഞ്ജന മിനി ഷോപ്പിൽ പട്ടാപ്പകൽ മോഷണം. രാവിലെ 10.30ഓടെയാണ് സംഭവം. ഒന്നര വയസുള്ള കുട്ടിയ്ക്ക് തുണിയെടുക്കാനെന്ന വ്യാജേന ഷോപ്പിൽ എത്തിയ ആൾ കടയുടമയായ സൗമ്യയിൽ നിന്ന് സ്വർണവും പണവും മോഷ്‌ടിക്കുകയായിരുന്നു.
മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം മോഷണം: കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു - സഞ്ജന മിനി ഷോപ്പിൽ പട്ടാപ്പകൽ മോഷണം
കടയുടമയായ വെങ്ങര സ്വദേശി എം വി സൗമ്യയുടെ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം സ്വർണവും പണവും മോഷ്‌ടിക്കുകയായിരുന്നു. മോഷണം നടക്കുന്ന സമയം കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
![മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം മോഷണം: കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു theft in Kannur kannur crime news kannur latest news theft news in kannur കണ്ണൂർ മോഷണം കണ്ണൂരിൽ മോഷണം മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം മോഷണം കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു മോഷണം കണ്ണൂർ സഞ്ജന മിനി ഷോപ്പിൽ പട്ടാപ്പകൽ മോഷണം സ്വർണവും പണവും മോഷ്‌ടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16360846-thumbnail-3x2-dhvgu.jpg)
മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം മോഷണം: കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു
കടയുടമയിൽ നിന്ന് സ്വർണവും പണവും കവർന്നു
സൈക്കിളിൽ എത്തിയ മോഷ്‌ടാവ് സൗമ്യയുടെ മുഖത്ത് പലതവണ സ്‌പ്രേ അടിച്ചു. തുടർന്ന് തളർന്നു വീണ സൗമ്യയുടെ കഴുത്തിൽ നിന്നും രണ്ടു പവൻ വരുന്ന സ്വർണമാലയും കയ്യിലെ മുക്കുപണ്ടമായ വളകളും, പേഴ്‌സിൽ ഉണ്ടായിരുന്ന 1500 രൂപയും തട്ടിയെടുത്ത് മോഷ്‌ടാവ് കടന്നുകളഞ്ഞു. സംഭവ സമയം സമീപത്തെ കടകൾ തുറന്നിരുന്നില്ല. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
Also read: മഥുര ജില്ല സഹകരണ ബാങ്കിൽ മോഷണം; ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എടുത്തത് 10 ലക്ഷം രൂപ