മലപ്പുറം:25 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെയാണ് മലപ്പുറം പൊലീസ് തമിഴ്‌നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.
ഇയാൾ വ്യത്യസ്‌ത പേരുകളിലായി തമിഴ്‌നാട് കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. പ്രതിക്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി പതിനഞ്ചു കേസുകൾ നിലവിലുണ്ട്.