കേരളം

kerala

ETV Bharat / crime

വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയെയും വീട്ടുകാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു - palakkad crime news

അക്രമം നടത്തിയ പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷ് (35) ഒളിവിലാണ്

The young woman and her family who refused to marry were mutilated  palakkad woman and her family mutilated  പാലക്കാട് വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയെ വെട്ടിപരിക്കേൽപ്പിച്ചു  പാലക്കാട് ക്രൈം വാർത്ത  palakkad crime news  വിവാഹത്തിന്‌ സമ്മതിക്കാത്ത യുവതിയെയും വീട്ടുകാരെയും വെട്ടിപരിക്കേൽപ്പിച്ചു
വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയെയും വീട്ടുകാരെയും വെട്ടിപരിക്കേൽപ്പിച്ചു

By

Published : Apr 16, 2022, 11:03 PM IST

പാലക്കാട് :വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ പെരിങ്ങോട്ടുകുറിശി ചൂലനൂർ കിഴക്കുമുറി വീട്ടിൽ മണി (55), ഭാര്യ സുശീല (48), മകൻ ഇന്ദ്രജിത്ത് (21), മകൾ രേഷ്‌മ (24)എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷ് (35) ഒളിവിലാണ്.

ശനിയാഴ്‌ച പുലർച്ചെ രണ്ടിനാണ് മാരകായുധങ്ങളും നാല് ലിറ്റർ പെട്രോളും തോട്ട പൊട്ടിക്കാനുള്ള വെടിമരുന്നുമായി മുകേഷ്‌ വീട്ടിലെത്തിയത്‌. വൈദ്യുതിബന്ധം വിഛേദിച്ചശേഷം അടുക്കളഭാഗത്ത് പെട്രോളൊഴിച്ച് തീയിട്ടു. തുടർന്ന് വീടിന്‍റെ മുന്നിൽ കാത്തുനിന്നു. അടുക്കള ഭാഗം കത്തുന്നത് കണ്ട മണി വീടിന്റെ മുന്നിലേക്ക്‌ ഓടിയിറങ്ങിയ സമയത്ത് വെട്ടി വീഴ്‌ത്തി. പിന്നാലെ വീടിന് മുന്നിലേക്കെത്തിയ സുശീലയേയും രേഷ്മയേയും ഇന്ദ്രജിത്തിനെയും വെട്ടി.

സുശീലയുടെ സഹോദരി കമല കുമാരിയുടെ മകനാണ് മുകേഷ്. ഇയാൾക്ക്‌ രേഷ്മയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ സഹോദര ബന്ധമായതിനാൽ രേഷ്‌മയും രക്ഷിതാക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ രേഷ്‌മയുടെ വിവാഹം നിശ്‌ചയിച്ചതാണ്‌ പെട്ടെന്നുള്ള പ്രകോപനത്തിന്‌ കാരണം. ബംഗളൂരുവിൽ റെയിൽവേ ജീവനക്കാരിയാണ്‌ രേഷ്‌മ. അടുത്ത ആഴ്‌ചയാണ്‌ വിവാഹ നിശ്‌ചയം തീരുമാനിച്ചിരുന്നത്‌.

ALSO READ: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു

ഗുരുതര പരിക്കേറ്റ നാലുപേരെയും ആദ്യം തൃശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെത്തിച്ചു. തുടർന്ന്‌ ഇന്ദ്രജിത്തിനെയും രേഷ്‌മയെയും തൃശൂരിലെ സ്വകാര്യആശുപത്രിയിലേക്ക്‌ മാറ്റി. ഇന്ദ്രജിത്തിന്റെ മൂന്ന് വിരൽ മുറിഞ്ഞു. രേഷ്മയുടെ വലത്കൈയിലെ നാല് വിരലും മുറിഞ്ഞ നിലയിലാണ്. ഇരുവർക്കും ശസ്‌ത്രക്രിയ നടത്തി. മണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. വെട്ടാൻ ഉപയോഗിച്ച ആയുധവും പ്രതി ഉപയോഗിച്ച ബൈക്കും സംഭവസ്ഥലത്തുനിന്ന്‌ കണ്ടെടുത്തു.

പ്രതി മുകേഷ് നാലുവർഷം മുമ്പ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കോട്ടായി പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈഎസ്‌പി കെ എം ദേവസ്യ, സർക്കിൾ ഇൻസ്പെക്ടർ എസ് ഷൈൻ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ വി ആർ മനോജ് കുമാർ, എന്നിവർ സ്ഥലം സന്ദർശിച്ചു. മുകേഷിനെതിരെ കേസെടുത്തു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details