കേരളം

kerala

ETV Bharat / crime

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ടാം സാക്ഷിയും കൂറുമാറി - The twelfth witness also defected

അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പുനര്‍ വിചാരണ ആരംഭിച്ച മധു വധക്കേസില്‍ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം

അട്ടപ്പാടി മധു വധക്കേസിലെ പന്ത്രണ്ടാം സാക്ഷിയും കൂറുമാറി  അട്ടപ്പാടി മധു വധക്കേസ്  മധു വധക്കേസില്‍ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം  The twelfth witness also defected  The twelfth witness in the Attapadi Madhu murder case also defected
അട്ടപ്പാടി മധു വധക്കേസിലെ പന്ത്രണ്ടാം സാക്ഷിയും കൂറുമാറി

By

Published : Jul 18, 2022, 9:59 PM IST

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പന്ത്രണ്ടാം സാക്ഷിയും കൂറുമാറി. വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. നേരത്തെ കേസിലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്‌ണനും പതിനൊന്നാം സാക്ഷിയായ മധുവിന്‍റെ ബന്ധു ചന്ദ്രനും കൂറുമാറിയിരുന്നു.

വിചാരണ തുടങ്ങിയപ്പോള്‍ തന്നെ അനില്‍ കുമാര്‍ മധുവിനെ അറിയില്ലെന്നും നേരത്തെ പൊലീസ് സമര്‍ദത്തിലാണ് മൊഴി നല്‍കിയതെന്നും കോടതിയില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എസ്.സി, എസ്.സി കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് അനില്‍ കുമാര്‍ കൂറുമാറിയത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം.മേനോനെ നിയോഗിച്ച ശേഷമാണ് കേസില്‍ തിങ്കളാഴ്‌ച വീണ്ടും വിചാരണ പുനരാരംഭിച്ചത്.

നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേന്ദ്രനെ മാറ്റി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനെ നിയമിച്ചത്.

also read:അട്ടപ്പാടി മധു കൊലക്കേസ്; സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാന്‍ ഉത്തരവ്

ABOUT THE AUTHOR

...view details