കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തത്. കുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.
വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാരോപണം; പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ
വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്
വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാരോപണം; പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ
സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്‍റെ നേതൃത്വത്തിൽ പാരലൽ കോളജ് ആരംഭിക്കുന്നത്. എന്നാൽ, കോളജ് അടിച്ച് തകർത്ത് തീവെച്ച നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ് പൊലീസ് അറിയിച്ചു.