എറണാകുളം :വർക്കല ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് എന്ന സംഘടനയുടെ ദക്ഷിണ മേഖല സെക്രട്ടറി വർക്കലദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കം ആറുപേരെയാണ് കോടതി വെറുതെവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്.
also read: അഞ്ചേരി ബേബി വധക്കേസ്, എം.എം മണിയെ കുറ്റവിമുക്തനാക്കിയതിന് എതിരെ അഞ്ചേരി ബെന്നി