കേരളം

kerala

ETV Bharat / crime

സ്വർണ മാലയും മൊബൈലും തട്ടി ; പ്രതികള്‍ പിടിയില്‍ - രണ്ട് യുവാക്കള്‍ പിടിയില്‍

മൂന്ന് പവന്‍റെ സ്വര്‍ണമാലയും 60,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍

സ്വർണ്ണ മാലയും മൊബൈലും തട്ടി  പ്രതികള്‍ പിടിയില്‍  രണ്ട് യുവാക്കള്‍ പിടിയില്‍  മോഷണം
മോഷണ കേസില്‍ അറസ്റ്റിലായ ജിംനാസ് (32), അജ്‌മല്‍ നിയാസ് (26)

By

Published : Mar 30, 2022, 6:01 PM IST

കോഴിക്കോട് :സ്വർണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. വെള്ളിപറമ്പ് സ്വദേശിയായ ജിംനാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്‌മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ്‌ അറസ്റ്റിലായത്. കുരുവട്ടൂര്‍ സ്വദേശിയുടെ മൂന്ന് പവന്‍ സ്വര്‍ണമാലയും 60,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കവര്‍ന്നത്.

also read:യുവതിയെ തലയ്ക്കടിച്ചുവീഴ്‌ത്തി മോഷണം, തുടര്‍ന്ന് കാട്ടിലൊളിച്ചു, ഡ്രോണുകൾക്കും കണ്ടെത്താനായില്ല ; ഭീതിവിതച്ച് സൈക്കോ അശോകൻ

ഈ മാസം 15 നായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പ്രതികള്‍ മാലയും ഫോണും തട്ടിയെടുത്തത്. ഇയാളുടെ പരാതി പ്രകാരം ടൗണ്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ കോഴിക്കോട് സിറ്റിയിലും തമിഴ്‌നാട്ടിലും നിരവധി കേസുകള്‍ നിലവിലുണ്ട്.

ABOUT THE AUTHOR

...view details