പത്തനംതിട്ട: എക്സൈസ് സംഘത്തിന് കഞ്ചാവ് വില്പനയെ കുറിച്ച് വിവരം നല്‍കിയെന്ന സംശയത്തില്‍ അയല്‍വാസിയായ യുവാവിനെ കഞ്ചാവ് കേസിലെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. തിരുവല്ല പയ്യാംപ്ലാത്ത തോമസ് ജോസഫിനാണ് (39) കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ കുറ്റപ്പുഴ കണ്ടത്തിന് കരയില്‍ രാഹുല്‍ രാജൻ (24) ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി 9.30 നാണ് സംഭവം.
മൂന്ന് മാസം മുമ്പ് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് രാഹുല്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തോമസിന്റെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ കഞ്ചാവ് വില്പനയെ കുറിച്ച് തോമസാണ് തിരുവല്ല എക്സൈസ് സംഘത്തിന് വിവരം നല്‍കിയതെന്നാരോപിച്ചായിരുന്നു ആക്രമണം.