കോട്ടയം : ജാതകം നോക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരി റിമാൻഡില്‍. ചേർത്തല പട്ടണക്കാട് മോനാശേരി ഷിനീഷ് (33) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തതത്. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പുജാരിയാണ് ഇയാൾ.
രക്ഷാകർത്താവിനൊപ്പം ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭസ്മം പുരട്ടാനെന്ന ഭാവേന തന്റെ ശരീര ഭാഗങ്ങളിലാകെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.