ഗഡഗ് (കര്‍ണാടക):അധ്യാപകന്‍റെ ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ഹദാലി ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഒമ്പത് വയസുള്ള ഭാരത് ഭരകേരി എന്ന കുട്ടിയാണ് അധ്യാപകന്‍റെ ക്രൂരതയില്‍ മരണപ്പെട്ടത്.
അധ്യാപകന്‍റെ ഇരുമ്പുദണ്ഡ് കൊണ്ടുളള അടിയേറ്റ് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം - അധ്യാപകന്‍റെ അടിയാല്‍ കുട്ടി മരണപ്പെട്ടത്
കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്
മുത്തു ഹദലി എന്ന അധ്യാപകനാണ് കുട്ടിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. പ്രതിക്കായുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തല്ലിയത് ചോദ്യം ചെയ്‌ത അമ്മയേയും അധ്യാപകന്‍ മര്‍ദിച്ചു.
കുട്ടിയുടെ അമ്മ ഗീത ഈ സ്‌കൂളിലെ തന്നെ അധ്യാപികയാണ്. ഗീത ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. മറ്റ് കുട്ടികളോട് സംസാരിച്ചതിനാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ മുത്തു ഹദലി താത്‌കാലിക അടിസ്ഥാനത്തിലാണ് അധ്യാപകനായി നിയമിതനായത്.