പത്തനംതിട്ട:തിരുവല്ലയിൽ സർക്കാർ എൽ പി സ്‌കൂളിലെ അധ്യാപിക, ആയയെ മര്‍ദിച്ചുവെന്ന് പരാതി. തിരുവല്ല നഗരസഭ പതിനാറാം വര്‍ഡിലെ ഇരുവള്ളിപ്ര ഗവ. എല്‍ പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയാണ് സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ മർദിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം. കുട്ടികൾക്ക് മുന്നിൽ വച്ച് ആയയെ മർധിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കുട്ടികൾക്ക് മുന്നിൽ വച്ച് ആയയെ മർദിച്ച് അധ്യാപിക; പൊലീസ് അന്വേഷണം ആരംഭിച്ചു - എൽ പി സ്‌കൂൾ ടീച്ചർ ആയയെ മർദിച്ചു
തിരുവല്ലയിലെ എൽ പി സ്‌കൂൾ അധ്യാപികയാണ് കുട്ടികളുടെ മുന്നിൽ വച്ച് ആയയെ മർദിച്ചത്. ഇരുവരും തമ്മിൽ ഇതിന് മുൻപും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ മർദനവും എന്നാണ് സൂചന.
ആയയെ മർദിച്ച് അധ്യാപിക
സംഭവത്തിൽ ബിജി മാത്യു പൊലീസിൽ പരാതി നൽകി. സ്‌കൂൾ പ്രധാന അധ്യാപികയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ മുൻപും വാക്കേറ്റവും സംഘർഷവും ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.