ധര്‍മപുരി (തമിഴ്‌നാട്):സുഹൃത്തുമായുള്ള ലെസ്‌ബിയന്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി. കോയമ്പത്തൂര്‍ ടൈറ്റില്‍ പാര്‍ക്കില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന ധരണ്യ (22) ആണ് ഇന്നലെ (09-11-2022) പെണ്ണഗരം ആള്‍ വുമണ്‍ പൊലീസ് സ്‌റ്റേഷനിലെ കൗണ്‍സിലിങ്ങിനിടെ ശുചിമുറിയില്‍ ചെന്ന് കയ്യിലൊളിപ്പിച്ച ബ്ലേഡ് കൊണ്ട് കഴുത്തും ഇടതുകൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി നിലവില്‍ ചികിത്സയിലാണ്.
നങ്കവല്ലി പ്രൈവറ്റ് കോളജില്‍ ബിഎസ്‌സി ബയോ ടെക്‌നിക്കലില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കോളജിലെ അതേ ഡിപ്പാര്‍ട്ട്മെന്‍റില്‍ സബിലയും പ്രവേശനം നേടുന്നത്. കോളജ് ദിനങ്ങള്‍ക്കിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. ഇത് മനസ്സിലാക്കിയ സബിലയുടെ വീട്ടുകാര്‍ ഇവരെ കോളജില്‍ പറഞ്ഞയക്കാതെ രണ്ടുമാസത്തോളം വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം 30 നാണ് സബില ധരണ്യയെ കാണാന്‍ വീടുവിട്ട് കോയമ്പത്തൂരിലേക്ക് പോകുന്നത്.