കേരളം

kerala

ETV Bharat / crime

മറ്റൊരാളുമായി അടുപ്പമെന്ന സംശയം; ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ് - യുവാവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

ഭാര്യ സുപ്രിയ സിംഗിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്താലാണ് ഭർത്താവ് സുദീപ് ബൈഷ യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ചത് ഇരുവരും തമ്മിലെ വാക്ക് തർക്കം.

west benga  murder  issue  domestic violence  husband killed wife  fidelity  അവിഹിത ബന്ധം  കഴുത്തറത്ത് കൊലപാതകം  കോടതി  സിലിഗുരി  പശ്ചിമബംഗാൾ
murder

By

Published : Feb 13, 2023, 12:30 PM IST

Updated : Feb 13, 2023, 1:44 PM IST

സിലിഗുരി (പശ്ചിമബംഗാൾ): മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് പശ്ചിമബംഗാളിലെ സിലിഗുരിയിൽ ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു. നാല് വയസുള്ള പെണ്‍കുട്ടിയുടെ അമ്മ കൂടിയായ സുപ്രിയ സിംഗിനെ ഭർത്താവ് സുദീപ് ബൈഷ സുപ്രിയയുടെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്.

സുപ്രിയ മരിച്ചതിനു ശേഷമാണ് സുദീപ് ആശുപത്രിയിൽ എത്തിച്ചതെന്നും സുപ്രിയക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും വഴക്കുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ സിലിഗുരി കോടതിയിൽ തിങ്കളാഴ്‌ച ഹാജരാക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

'സുദീപിന് എപ്പോഴും സുപ്രിയയെ സംശയമായിരുന്നു. അയാൾ സുപ്രിയയെ നിരന്തരം മർദിക്കുകയും ചെയ്യുമായിരുന്നു. ഒടുക്കം കഷ്‌ടപ്പാടുകൾ സഹിക്ക വയ്യാതെ അവൾ മാറിതാമസിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കൊലപാതകത്തിലേക്ക് എത്തുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. ഇത്രയും വലിയ ക്രൂരത ചെയ്‌ത സുദീപിനെ തൂക്കികൊല്ലണം', സുപ്രിയ സിംഗിന്‍റെ സഹോദരി സുജാത സിംഗ് പറഞ്ഞു.

സ്വന്തം മകളോടൊപ്പം സുപ്രിയ താമസിച്ചു വരികയായിരുന്നു എന്നും ഞായറാഴ്‌ച ഉച്ചയോടെ സുദീപ് വീട്ടിലേക്ക് എത്തിയെന്നും തുടർന്ന് വഴക്ക് ആരംഭിച്ചുവെന്നും സുപ്രിയ താമസിച്ചിരുന്ന വാടകവീടിന്‍റെ ഉടമ കൃഷ്‌ണ ചൗധരി പൊലീസിനോട് പറഞ്ഞു.

Last Updated : Feb 13, 2023, 1:44 PM IST

ABOUT THE AUTHOR

...view details