കേരളം

kerala

ETV Bharat / crime

മുന്‍ തഹസില്‍ദാരെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം, 15 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

2007ല്‍ അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അരീക്കോട് മുന്‍ തഹസില്‍ദാരെ ലോറിയിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്

2007 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്  അനധികൃത മണല്‍ക്കടത്ത്  പ്രതി അറസ്റ്റില്‍  suspect arrested  suspect arrested for trying to kill Thahasildar  Thahasildar in Malppuram  former Thahasildar in Malppuram  അരീക്കോട്  സ്‌പെഷ്യല്‍ സ്‌കോഡ്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം ജില്ല വാര്‍ത്തകള്‍  news updates in Malppuram  malapuram news updates  latest news in malppuram  kerala news updates
കേസില്‍ അറസ്റ്റിലായ നൗഫല്‍(45)

By

Published : Aug 27, 2022, 2:01 PM IST

മലപ്പുറം: അരീക്കോട് മുന്‍ തഹസിൽദാരെ മണൽ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പതിനഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫലാണ് (45) പിടിയിലായത്. വെള്ളിയാഴ്‌ച ബാലുശ്ശേരിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

2007ലാണ് കേസിനാസ്‌പദമായ സംഭവം. അനധികൃത മണല്‍ കടത്തിനിടെ പത്തനാപുരം പള്ളിപ്പടിയിൽ വെച്ച് ലോറി പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് തഹസില്‍ദാരെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയും നിലവിലെ അഡ്രസ് മാറ്റി വിവിധയിടങ്ങളില്‍ മാറി താമസിക്കുകയുമായിരുന്നു.

അതേസമയം കേസിലെ ഒന്നാം പ്രതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നൗഫലിനെ കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കൊണ്ടോട്ടി ഡിവൈഎസ്‌.പി അഷ്റഫിന്‍റെ നേതൃത്വത്തിൽ അരീക്കോട് എസ്.എച്ച്.ഒ എം.അബ്ബാസ് അലിയും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

also read:പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍

ABOUT THE AUTHOR

...view details