കേരളം

kerala

ETV Bharat / crime

നിരന്തരം പിന്‍തുടരലും ഭീഷണിയും ; യുവാവിന്‍റെ ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് പ്ലസ് ടു വിദ്യാർഥിനി - യുവാവിന്‍റെ ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് പ്ലസ് ടു വിദ്യാർഥിനി

പ്രതി പെൺകുട്ടിയെ തുടർച്ചയായി പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും സൗഹൃദത്തിലാകാൻ നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്‌തിരുന്നതായി അമ്മ

student suicide harass by stalker  girl suicide stalker harassment  യുവാവിന്‍റെ ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് പ്ലസ് ടു വിദ്യാർഥിനി  ഭീഷണിപ്പെടുത്തൽ ആത്മഹത്യ
യുവാവിന്‍റെ ശല്യത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത് പ്ലസ് ടു വിദ്യാർഥിനി

By

Published : Feb 24, 2022, 11:06 PM IST

ഫരീദാബാദ് (ഹരിയാന) :യുവാവ് തുടർച്ചയായി പിന്തുടരുന്നതിലും ശല്യം ചെയ്യുന്നതിലും മനംനൊന്ത് പ്ലസ്‌ ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. സെക്‌ടർ 3 ബല്ലാഭ്‌ഗഡിലെ 19കാരിയായ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്. ബുധനാഴ്‌ച ആയിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ആനന്ദ് എന്ന 23കാരനെതിരെ ഫരീദാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. ആനന്ദ് പെൺകുട്ടിയെ തുടർച്ചയായി പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും സൗഹൃദത്തിലാകാൻ നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്‌തിരുന്നതായി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്‌ച പ്രതി പെൺകുട്ടിയുടെ വീട്ടിൽ വന്നിരുന്നു. രാത്രി എട്ട് മണിയോടെ സഹോദരനൊപ്പം വീണ്ടും വരികയും ചെയ്തെന്നും അമ്മ പറയുന്നു.

Also Read: 'വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്‍ ഉത്തരവാദിയല്ല' ; അശ്ലീല ഉള്ളടക്കത്തിന്‍റെ പേരില്‍ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

പ്രതിക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിട്ടും എന്തുകൊണ്ടാണ് തിരിച്ച് സംസാരിക്കാത്തതെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ വീണ്ടും വരികയും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പ്രതിയുടെ പേരിൽ ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 34 (പൊതു ഉദ്ദേശ്യം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും സെക്‌ടർ 8 പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ നവീൻ പരാശർ പറഞ്ഞു.

ABOUT THE AUTHOR

...view details