കേരളം

kerala

ETV Bharat / crime

എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ വിദ്യാര്‍ഥി പിടിയില്‍ - Student arrested for beating ABVP activists

കല്‍ബുറഗി കേന്ദ്രസര്‍വകലാശാലയില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്

kalaburagi central university  ഗുല്‍ബര്‍ഗ കേന്ദ്രസര്‍വകലാശാല  രാമനവമി
എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ വിദ്യാര്‍ഥി പിടിയില്‍

By

Published : Apr 12, 2022, 1:47 PM IST

ഗുല്‍ബര്‍ഗ (കര്‍ണാടക): കല്‍ബുറഗി കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ (11ഏപ്രില്‍ 2022) രാത്രിയോടെയാണ് പ്രതിയായ രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.

ഏപ്രില്‍ 10-ന് രാമനവമി ആഘോഷങ്ങള്‍ക്ക് ശേഷമാണ് വിവി ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായത്. രാമനവമി ആഘോഷങ്ങളുടെ പേരിലാണോ സംഘര്‍ഷമുണ്ടായതെന്ന് വ്യക്‌തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ വിദ്യാര്‍ഥിക്ക് പുറമെ 4 പേര്‍ക്കെതിരേയും എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Also read: രാമനവമി ഘോഷയാത്രക്കിടെ സംഘർഷം: അന്വേഷ്വിക്കാൻ കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details