പാലക്കാട്: അലനല്ലൂർ ഉണ്യാൽ പാലക്കടവിൽ തെരുവുനായകൾ ആടിനെ കടിച്ചു കൊന്നു. തടിയംപറമ്പ് എരൂത്ത് വീട്ടിൽ നൗഷാദ് അലിയുടെ ആടിനെയാണ് തെരുവുനായകൾ കൊന്നത്. രണ്ടുമാസം പ്രായമുള്ള മൂന്ന് കുട്ടികളുള്ള ആടിനെയാണ് തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചത്.
പാലക്കാട് തെരുവുനായ ശല്യം രൂക്ഷം; ആടിനെ കൊന്നു - തെരുവുനായകൾ ആടിനെ കടിച്ച് കൊന്നു
തടിയംപറമ്പ് എരൂത്ത് വീട്ടിൽ നൗഷാദ് അലിയുടെ ആടിനെയാണ് തെരുവുനായകൾ കടിച്ച് കൊന്നത്.
പാലക്കാട് തെരുവുനായ ശല്യം രൂക്ഷം; തെരുവുനായകൾ ആടിനെ കൊന്നു
ഇക്കഴിഞ്ഞ ദിവസം ഏഴുവയസുള്ള പെൺകുട്ടിയെ തെരുവുനായകൾ ആക്രമിച്ചിരുന്നു. പാലക്കടവ് ഭാഗത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Also read: സ്‌കൂളില്‍ പോകവെ നാലാം ക്ലാസുകാരനെ കടിച്ചുവലിച്ച് തെരുവുനായ്‌ക്കള്‍ ; നടുക്കുന്ന വീഡിയോ