നോയിഡ: തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് ഏഴ് മാസം പ്രായമുള്ള കുട്ടി മരിച്ചു. നോയിഡയിലെ ലോട്ടസ് ബൈലെവാര്‍ഡ് സൊസൈറ്റിയില്‍ ഇന്നലെ(ഒക്‌ടോബര്‍ 17) വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അസിസ്‌റ്റന്‍റ് കമ്മിഷണര്‍ രജ്‌നീഷ് വെര്‍മ പറഞ്ഞു.
തെരുവുനായ കടിച്ച് ഏഴ് മാസം പ്രായമുള്ള കുട്ടി മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത
നോയിഡയിലെ ലോട്ടസ് ബൈലെവാര്‍ഡ് സൊസൈറ്റിയില്‍ ഇന്നലെ തെരുവുനായ കടിച്ച് ഏഴ് മാസം പ്രായമുള്ള കുട്ടി മരിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. സ്ഥലത്തെ ഹൗസിങ് സൊസൈറ്റിക്കുള്ളില്‍ ഇരുവരും ജോലിയിലില്‍ ഏര്‍പ്പെട്ടിരുന്ന സമയം സൊസൈറ്റിക്കുള്ളില്‍ പ്രവേശിച്ച നായ കുട്ടിയെ കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായ വിഷയത്തില്‍ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഈ വിഷയത്തില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ നായകളെ പിടികൂടുവാനുള്ള നടപടികള്‍ ആംഭിക്കണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.